
ഒഴുകിയെത്തിയത് രണ്ട് കോടിയുടെ ഭാഗ്യം: തിമിംഗലം ഛര്‍ദിച്ചത് 7 കിലോ ആംബര്‍ഗ്രിസ്
കടൽത്തീരത്ത് നിന്ന് ആ വലിയ കട്ടയെടുത്ത് വരുമ്പോൾ സിരിപോൺ നിയാമ്രിൻ എന്ന തായ്ലാൻഡുകാരിയ്ക്ക് തനിക്ക് രണ്ട് കോടിയോളംപണം തരുന്ന വസ്തുവായിരിക്കുമെന്ന യാതൊരു ധാരണയുമുണ്ടായിരുന്നില്ല. കടലിൽനിന്ന് തിരയടിച്ച് തീരത്തെത്തിയ വസ്തു വിറ്റ് കുറച്ച് കാശുണ്ടാക്കാമെന്ന് കരുതിയാണ് വീട്ടിലേക്ക് അതുമായെത്തിയത്. അയൽപക്കത്തുള്ളവരുമായി ആ വസ്തുവിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് സിരിപോണിന് അത് ആംബർഗ്രിസ് ആണെന്ന് മനസിലായത്. തിമിംഗലത്തിന്റെ ഛർദിയാണ് ആംബർഗ്രിസ്, വ്യാവസായികമായി ഏറെ വിലപിടിപ്പുള്ള വസ്തുവാണ് ആംബർഗ്രിസ്. സുഗന്ധദ്രവ്യനിർമാണത്തിനുപയോഗിക്കുന്ന പ്രധാന അസംസ്കൃതവസ്തുവാണ്ആംബർഗ്രിസ്. തിമിംഗലം ഛർദിക്കുമ്പോൾ Read More